Saturday, 8 December 2018

WEEKLY REFLECTION ( 3.12.2018 - 7.12.2018 )

ടീച്ചിംഗ് പ്രാക്ടിസിന്റെ  നാലാമത്തെ ആഴ്ച  കൂടി അവസാനിച്ചു. വളരെ നല്ല അനുഭവങ്ങൾ ആണ് ഈ ആഴ്ചയൽ ലഭിച്ചത്. ഈ ആഴ്ചയിൽ പ്രോജെക്ടിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും, കുട്ടികളെ കൊണ്ട് എക്സ്റ്റൻഷൻ ആക്ടിവിറ്റി ചെയ്യിക്കുന്നതിനും അവസരം ലഭിച്ചു. കൂടാതെ തന്നെ ഡിസംബർ 3 ന് എയ്ഡ്‌സ് ദിനത്തോട് അനുബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസും, ഉപന്യാസ രചന മത്സരവും നടത്തുകയുണ്ടായി. ഡിസംബർ 1 ശനിയാഴ്ച ആയതിനാൽ ആണ് 3 ന് നടത്തിയത്.
               5.12.2018 ൽ 6 C യിലെ കുട്ടികളെ പേപ്പർ വച്ചു പൂമ്പാറ്റയെ നിർമ്മിക്കാൻ പഠിപ്പിച്ചു. 6.12.2018 ൽ ഡിസംബർ 2 "മലിനീകരണ നിയന്ത്രണ ദിനത്തോട് " അനുബന്ധിച്ചു ഞാനും സഹപാഠിയായ ദിവ്യയും 6 C യിലെ കുട്ടികൾക്കു ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയും, വീഡിയോ പ്രദർശിപ്പിക്കുകയും, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കവർ കൊണ്ട് പൂവ് നിർമ്മിക്കാൻ പഠിപ്പിക്കുകയും ചെയ്തു, ശേഷം കുട്ടികളെ കൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കിച്ചു. നാലാം പിരീഡ് 6 C യിലെ കുട്ടികളെ കൊണ്ട് വിവിധ യോഗകൾ ചെയ്യിപ്പിച്ചു. 
                   ഈ ആഴ്ചയിൽ ഞാൻ സഹപാഠികളായ അജിത, അശ്വതി, അങ്കിത, ദിവ്യ, ഷബാന, അഖിൽ, ഹരിത, അനിത, എന്നിവരുടെ ക്ലാസുകൾ നിരീക്ഷിക്കുവാനും സാധിച്ചു.
            സഹപാഠികളായ  രാഖിമോൾ, രേഷ്മ, ഷബാന, അഖിൽ, ഹരിത, എന്നിവർ എന്റെ ക്ലാസ്സ്‌ കാണുകയും ചെയ്തു.
             ഈ ആഴ്ചയിൽ 9A, 9B, 8A, എന്നീ ക്ലാസ്സുകളിൽ ബയോളജി പഠിപ്പിക്കുവാനും, 9A, 6C, എന്നീ ക്ലാസ്സുകളിലെ കുട്ടികളെ പി. ടി. ക്ക് കൊണ്ടുപോകാനും അവസരം ലഭിച്ചു. ഈ ആഴ്ചയിൽ 8 ലെസ്സൺ പ്ലാനുകൾ തീർക്കുവാൻ എനിക്കു സാധിച്ചു. നാലാമത്തെ ആഴ്ച കഴിഞ്ഞപ്പോൾ 25 ലെസ്സൺ പ്ലാനുകൾ തീർക്കുവാൻ സാധിച്ചു.

No comments:

Post a Comment