ടീച്ചിംഗ് പ്രാക്ടിസിന്റെ മൂന്നാമത്തെ ആഴ്ചയും കടന്നു പോയി. ഈ ആഴ്ചയിൽ നാല് ദിവസം ആണ് ക്ലാസ്സ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസബന്ദ് ആയിരുന്നതിനാൽ വെള്ളിയാഴ്ച ക്ലാസ്സ് ഇല്ലായിരുന്നു.
26. 11. 2018 ൽ കോളേജിൽ നിന്നും അനില ടീച്ചർ ക്ലാസ്സ് നിരീക്ഷിക്കുന്നതിനായി വന്നു. ഞാൻ 9B, യിൽ 'പലതരം പേശികൾ ' എന്ന ഭാഗമാണ് പഠിപ്പിച്ചത്. ചാർട്ട്, ആക്ടിവിറ്റി കാർഡ്, വീഡിയോ, ചിത്രങ്ങൾ ഉപയോഗിച്ച് ആണ് ക്ലാസ്സ് എടുത്തത്. ക്ലാസിനു ശേഷം ടീച്ചർ എന്റെ ക്ലാസ്സിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞു.
ഈ ആഴ്ചയിലും മലയാളത്തിളക്കത്തിന്റെ ഭാഗമാകുവാൻ എനിക്ക് സാധിച്ചു. ക്ലാസ്സ് ഇല്ലാത്ത സമയങ്ങളിൽ മലയാളത്തിളക്കത്തിലെ കുട്ടികളെ പഠിപ്പിക്കുന്നതിനായി പോവുകയും ചെയ്തു. അത് ഏറെ വ്യത്യസ്തമായ അനുഭവം ആണ് തന്നത്.
29. 11. 2018 ൽ സ്കൂൾ കലോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി പ്രത്യേകം അസംബ്ലി സ്കൂളിൽ ക്രമീകരിച്ചിരുന്നു. സമാജം പ്രസിഡന്റ്, പി. ടി. എ. പ്രസിഡന്റ്, സ്കൂൾ പ്രധാനാധ്യാപിക, എല്ലാവരും തന്നെ വിജയികളായ വിദ്യാർത്ഥികളെയും, അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും അനുമോദിക്കുകയും ചെയ്തു.
29. 11. 2018 ൽ സ്കൂളിലെ വിദ്യാർത്ഥികൾ ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ടു ഒരു എക്സിബിഷൻ നടത്തുകയുണ്ടായി. യൂ. പി. യിലെയും, ഹൈ സ്കൂളിലെയും വിദ്യാർത്ഥികൾ എക്സിബിഷന് നേതൃതം നൽകി. ഏറെ പുതുമ നിറഞ്ഞതും, വ്യത്യസ്തവുമായ പ്രവർത്തനം ആയിരുന്നു ഓരോ വിദ്യാര്ഥിയുടെയും. ഇതിലൂടെ കുട്ടികളുടെ സർഗാത്മകത കണ്ടെത്തുവാനും, വളർത്തുവാനും സാധിച്ചു. നാണയ ശേഖരം, തൂക്കുപാലം, ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ മോഡലുകൾ എന്നിവയും എക്സിബിഷന്റെ മാറ്റ് കൂട്ടി. ഇത് കുട്ടികളിൽ ഗണിതശാസ്ത്രത്തോട് ഉള്ള ഒരു താല്പര്യം വർധിപ്പിക്കാൻ ഇടയായി. എക്സിബിഷനിൽ കുട്ടികളെ കൊണ്ട് വരാനും, കുട്ടികളെ നിയന്ത്രിക്കുന്നതിനും അവസരം ലഭിച്ചു.
ഈ ആഴ്ചയിൽ ബയോളജി ലാബ് വൃത്തിയാക്കുന്നതിനും, കുട്ടികളെ കൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കിപ്പിക്കാനും അവസരം ലഭിച്ചു.
ഈ ആഴ്ചയിൽ 9A, 9B, 8C, എന്നീ ക്ലാസ്സുകളിൽ ബയോളജി പഠിപ്പിക്കുവാനും, 5A, 6C, എന്നീ ക്ലാസ്സുകളിൽ അല്ലാതെയും കയറി. ഈ ആഴ്ചയിൽ 9 ലെസ്സൺ പ്ലാൻ തീർക്കുവാൻ എനിക്ക് സാധിച്ചു. ഏറെ സന്തോഷം നൽകിയ ഒരു ആഴ്ച കൂടി അങ്ങനെ കടന്നുപോയി

No comments:
Post a Comment