പഠനത്തോടൊപ്പം പാഠ്യേതരാ പ്രവർത്തനങ്ങൾ എന്ന ലക്ഷ്യത്തോടെയാണ് പേപ്പർ കൊണ്ട് പൂമ്പാറ്റയെ നിർമിക്കുന്നത് കുട്ടികൾക്കു മുൻപിലേക്ക് അവതരിപ്പിച്ചത്. ഉപയോഗ ശൂന്യമായ പേപ്പർ കൊണ്ട് ഭംഗിയുള്ളതായാ പൂമ്പാറ്റയെ നിർമിക്കാൻ കുട്ടികളെ പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം ഇതിലൂടെ കുട്ടികളുടെ ക്രിയാത്മകത വർദ്ധിപ്പിക്കുവാനും സാധിക്കും . പേപ്പറും നൂലും ഉപയോഗിച്ച വളരെ എളുപ്പത്തിൽ തന്നെ നിർമിക്കാൻ പറ്റുന്ന ഒന്നാണ് ഇത്. കുട്ടികൾ എല്ലാം തന്നെ വളരെ ശ്രദ്ധ പൂർവ്വം ഇരിക്കുകയും ഞാൻ പറഞ്ഞു കൊടുത്തത് പോലെ പൂമ്പാറ്റയെ നിർമിക്കുകയും ചെയ്തു.
No comments:
Post a Comment