ഡിസംബർ 2 മലിനീകരണ നിയന്ത്രണ ദിനത്തോട് അനുബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് 5-12-2018 ൽ നടത്തുകയുണ്ടായി. ഞാനും സഹപാഠിയായ ദിവ്യയും ചേർന്നാണ് നടത്തിയത്. ക്ലാസിനു ശേഷം കുട്ടികൾക്ക് മുമ്പിൽ വീഡിയോ പ്രദർശിപ്പിക്കുകയും, ശേഷം ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവർ കൊണ്ട് പൂക്കൾ നിർമിക്കുവാൻ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു.മലിനീകരണ നിയന്ത്രണ ദിനത്തിന്റെ ഭാഗമായി കുട്ടികളെ കൊണ്ട് സ്കൂളിന്റെ പരിസരം വൃത്തിയാക്കിക്കുകയും ചെയ്തു.
No comments:
Post a Comment