ഈ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് സ്കൂളിൽ ചിലവഴിച്ചത്. സ്കൂളിൽ ക്രിസ്മസ് പരീക്ഷ ആയതിനാൽ തുടർന്നുള്ള ദിവസങ്ങളിൽ എല്ലാവരും കോളേജിൽ ചെല്ലണം എന്ന് നിർദ്ദേശം ലഭിച്ചു. ഈ ആഴ്ചയിൽ " കൗമാരക്കാരിലെ പ്രശ്നങ്ങൾ " എന്ന വിഷയവുമായി ബന്ധപ്പെട്ട് കോൺസയന്റിസഷൻ പ്രോഗ്രാം നടത്തുകയുണ്ടായി. കൂടാതെ തന്നെ ഈ ആഴ്ചയിൽ കുട്ടികളെ പേപ്പറും ചാർട്ടും ഉപയോഗിച്ച് പൂക്കളും, ക്രിസ്മസ് കാർഡും നിർമിക്കാൻ പഠിപ്പിക്കുകയും ചെയ്തു
Sunday, 16 December 2018
WEEKLY REFLECTION (10/12/2018)
ഈ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് സ്കൂളിൽ ചിലവഴിച്ചത്. സ്കൂളിൽ ക്രിസ്മസ് പരീക്ഷ ആയതിനാൽ തുടർന്നുള്ള ദിവസങ്ങളിൽ എല്ലാവരും കോളേജിൽ ചെല്ലണം എന്ന് നിർദ്ദേശം ലഭിച്ചു. ഈ ആഴ്ചയിൽ " കൗമാരക്കാരിലെ പ്രശ്നങ്ങൾ " എന്ന വിഷയവുമായി ബന്ധപ്പെട്ട് കോൺസയന്റിസഷൻ പ്രോഗ്രാം നടത്തുകയുണ്ടായി. കൂടാതെ തന്നെ ഈ ആഴ്ചയിൽ കുട്ടികളെ പേപ്പറും ചാർട്ടും ഉപയോഗിച്ച് പൂക്കളും, ക്രിസ്മസ് കാർഡും നിർമിക്കാൻ പഠിപ്പിക്കുകയും ചെയ്തു
Monday, 10 December 2018
CONSCIENTIZATION PROGRAMME
കൗമാരക്കാരിലെ പ്രശ്നങ്ങൾ എന്ന വിഷയവുമായി ബന്ധപെട്ടു കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. ക്ലാസിനു ശേഷം കൗമാര കാലഘട്ടത്തിലെ പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാം എന്നും, അതിലൂടെ ജീവിത വിജയം നേടിയെടുക്കാം എന്നും ഉള്ള ഒരു അവബോധം കുട്ടികളിൽ സൃഷ്ട്ടിച്ചു. ക്ലാസിനു ശേഷം കൗമാരക്കാരിലെ പ്രശ്നങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് വിഡിയോയും കുട്ടികൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചു. അതിന് ശേഷം കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ട് എങ്കിൽ തുറന്ന് പറയാനും അവസരം നൽകി. വളരെ നല്ല രീതിയിൽ ഈ ഒരു പരിപാടി വിജയകരമാക്കി തീർക്കുവാൻ എനിക്ക് സാധിച്ചു.
Saturday, 8 December 2018
WEEKLY REFLECTION ( 3.12.2018 - 7.12.2018 )
ടീച്ചിംഗ് പ്രാക്ടിസിന്റെ നാലാമത്തെ ആഴ്ച കൂടി അവസാനിച്ചു. വളരെ നല്ല അനുഭവങ്ങൾ ആണ് ഈ ആഴ്ചയൽ ലഭിച്ചത്. ഈ ആഴ്ചയിൽ പ്രോജെക്ടിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും, കുട്ടികളെ കൊണ്ട് എക്സ്റ്റൻഷൻ ആക്ടിവിറ്റി ചെയ്യിക്കുന്നതിനും അവസരം ലഭിച്ചു. കൂടാതെ തന്നെ ഡിസംബർ 3 ന് എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസും, ഉപന്യാസ രചന മത്സരവും നടത്തുകയുണ്ടായി. ഡിസംബർ 1 ശനിയാഴ്ച ആയതിനാൽ ആണ് 3 ന് നടത്തിയത്.
5.12.2018 ൽ 6 C യിലെ കുട്ടികളെ പേപ്പർ വച്ചു പൂമ്പാറ്റയെ നിർമ്മിക്കാൻ പഠിപ്പിച്ചു. 6.12.2018 ൽ ഡിസംബർ 2 "മലിനീകരണ നിയന്ത്രണ ദിനത്തോട് " അനുബന്ധിച്ചു ഞാനും സഹപാഠിയായ ദിവ്യയും 6 C യിലെ കുട്ടികൾക്കു ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും, വീഡിയോ പ്രദർശിപ്പിക്കുകയും, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കവർ കൊണ്ട് പൂവ് നിർമ്മിക്കാൻ പഠിപ്പിക്കുകയും ചെയ്തു, ശേഷം കുട്ടികളെ കൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കിച്ചു. നാലാം പിരീഡ് 6 C യിലെ കുട്ടികളെ കൊണ്ട് വിവിധ യോഗകൾ ചെയ്യിപ്പിച്ചു.
ഈ ആഴ്ചയിൽ ഞാൻ സഹപാഠികളായ അജിത, അശ്വതി, അങ്കിത, ദിവ്യ, ഷബാന, അഖിൽ, ഹരിത, അനിത, എന്നിവരുടെ ക്ലാസുകൾ നിരീക്ഷിക്കുവാനും സാധിച്ചു.
സഹപാഠികളായ രാഖിമോൾ, രേഷ്മ, ഷബാന, അഖിൽ, ഹരിത, എന്നിവർ എന്റെ ക്ലാസ്സ് കാണുകയും ചെയ്തു.
ഈ ആഴ്ചയിൽ 9A, 9B, 8A, എന്നീ ക്ലാസ്സുകളിൽ ബയോളജി പഠിപ്പിക്കുവാനും, 9A, 6C, എന്നീ ക്ലാസ്സുകളിലെ കുട്ടികളെ പി. ടി. ക്ക് കൊണ്ടുപോകാനും അവസരം ലഭിച്ചു. ഈ ആഴ്ചയിൽ 8 ലെസ്സൺ പ്ലാനുകൾ തീർക്കുവാൻ എനിക്കു സാധിച്ചു. നാലാമത്തെ ആഴ്ച കഴിഞ്ഞപ്പോൾ 25 ലെസ്സൺ പ്ലാനുകൾ തീർക്കുവാൻ സാധിച്ചു.

Thursday, 6 December 2018
ഡിസംബർ 2 - മലിനീകരണ നിയന്ത്രണ ദിനം
ഡിസംബർ 2 മലിനീകരണ നിയന്ത്രണ ദിനത്തോട് അനുബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് 5-12-2018 ൽ നടത്തുകയുണ്ടായി. ഞാനും സഹപാഠിയായ ദിവ്യയും ചേർന്നാണ് നടത്തിയത്. ക്ലാസിനു ശേഷം കുട്ടികൾക്ക് മുമ്പിൽ വീഡിയോ പ്രദർശിപ്പിക്കുകയും, ശേഷം ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവർ കൊണ്ട് പൂക്കൾ നിർമിക്കുവാൻ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു.മലിനീകരണ നിയന്ത്രണ ദിനത്തിന്റെ ഭാഗമായി കുട്ടികളെ കൊണ്ട് സ്കൂളിന്റെ പരിസരം വൃത്തിയാക്കിക്കുകയും ചെയ്തു.
Wednesday, 5 December 2018
പൂമ്പാറ്റ നിർമ്മാണം
പഠനത്തോടൊപ്പം പാഠ്യേതരാ പ്രവർത്തനങ്ങൾ എന്ന ലക്ഷ്യത്തോടെയാണ് പേപ്പർ കൊണ്ട് പൂമ്പാറ്റയെ നിർമിക്കുന്നത് കുട്ടികൾക്കു മുൻപിലേക്ക് അവതരിപ്പിച്ചത്. ഉപയോഗ ശൂന്യമായ പേപ്പർ കൊണ്ട് ഭംഗിയുള്ളതായാ പൂമ്പാറ്റയെ നിർമിക്കാൻ കുട്ടികളെ പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം ഇതിലൂടെ കുട്ടികളുടെ ക്രിയാത്മകത വർദ്ധിപ്പിക്കുവാനും സാധിക്കും . പേപ്പറും നൂലും ഉപയോഗിച്ച വളരെ എളുപ്പത്തിൽ തന്നെ നിർമിക്കാൻ പറ്റുന്ന ഒന്നാണ് ഇത്. കുട്ടികൾ എല്ലാം തന്നെ വളരെ ശ്രദ്ധ പൂർവ്വം ഇരിക്കുകയും ഞാൻ പറഞ്ഞു കൊടുത്തത് പോലെ പൂമ്പാറ്റയെ നിർമിക്കുകയും ചെയ്തു.
Subscribe to:
Posts (Atom)