Sunday, 13 January 2019

WEEKLY REFLECTION (7.012019 - 11.01.2019)

ടീച്ചിംഗ് പ്രാക്ടിസിന്റെ അവസാന ആഴ്ചയും അങ്ങനെ അവസാനിച്ചു. വളരെ  നല്ല അനുഭവങ്ങളാണ് സ്കൂളിൽ നിന്നും ലഭിച്ചത്. ഈ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് എനിക്ക് സ്കൂളിൽ എത്തിച്ചേരുവാൻ സാധിച്ചത്. രണ്ടു ദിവസം ഭാരത് ബന്ദ് ആയിരുന്നതിനാൽ ക്ലാസ്സ്‌ ഇല്ലായിരുന്നു. രണ്ട് ദിവസം കാലിന് സുഖമില്ലാത്തതിനാൽ എനിക്ക് സ്കൂളിൽ പോകുവാൻ സാധിച്ചില്ല. ഈ ആഴ്ചയിൽ 8, 9, എന്നീ ക്ലാസ്സുകളിൽ ബയോളജി പഠിപ്പിച്ചു. പച്ചക്കറിത്തോട്ടത്തിൽ ഭാഗമായി കുട്ടികളെ കൊണ്ട് സ്കൂൾ പരിസരത്തു പയർ വിത്തുകൾ നടീക്കുകയും ചെയ്തു. അവസാന ദിവസമായ വെള്ളിയാഴ്ച ശ്രീ ദേവി ടീച്ചർ എല്ലാവരെയും വിളിച്ചു യാത്രയയപ്പു നൽകി . ടീച്ചിംഗ് പ്രാക്ടിസിന്റെ ഓരോ ദിനവും വളരെ പെട്ടന്ന് തന്നെ കടന്നു പോയി.

No comments:

Post a Comment