Saturday, 24 November 2018

WEEKLY REFLECTION (19.11.2018-23.11.2018)

ടീച്ചിംഗ് പ്രാക്ടിസിന്റ ഒരു ആഴ്ച കൂടി കടന്നു പോയി. ഓരോ ദിവസം വരുമ്പോഴും മനസിന്‌   പുതിയ ഓരോ അനുഭവങ്ങളാണ് ലഭിക്കുന്നത്. ഈ ആഴ്ചയിൽ മനസിന്‌  ഏറെ സന്തോഷം നൽകിയത് മലയാളത്തിളക്കത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതാണ്.  കുട്ടികൾക്ക് അക്ഷരം മുതൽ അവരുടെ ക്രിയാത്മക ചിന്തകൾ ഉണർത്തുന്ന പ്രവർത്തങ്ങൾ വരെ ഉണ്ടായിരുന്നു. പരിപാടിയുടെ ഓരോ ദിവസം കഴിയുമ്പോഴും കുട്ടികളിൽ നല്ല മാറ്റം കാണുവാൻ സാധിച്ചു. ഭാഷ പഠിക്കുന്നതിൽ വളരെ ആകാഷയോടും, കൗതുകത്തോടെയും ആണ് കുട്ടികൾ ക്ലാസ്സിൽ ഇരുന്നത്.
                 ഈ ആഴ്ചയിൽ കലോത്സവത്തിന് പോകുന്ന കുട്ടികളുടെ വിവരങ്ങൾ എഴുതി കൊടുക്കുന്നതിനും എനിക്ക് അവസരം ലഭിച്ചു. ഈ ആഴ്ചയിൽ 9A, 9B, 8C,  എന്നീ ക്ലാസ്സുകളിൽ ബയോളജിയും, 9B,  യിൽ ഐ. ടി. തിയറിയും പഠിപ്പിക്കുവാൻ എനിക്കു സാധിച്ചു . കൂടാതെ തന്നെ 5A,6B, 6C, 8A, 8B, എന്നീ  ക്ലാസ്സുകളിൽ കയറാനും അവസരം ലഭിച്ചു. ഈ ആഴ്ചയിൽ 4 ലെസ്സൺ പ്ലാനുകൾ തീർക്കുവാൻ എനിക്ക് സാധിച്ചു . രണ്ടു ആഴ്ചകളിൽ ആയി 8 ലെസ്സൺ പ്ലാൻ തീർക്കുകയുണ്ടായി. ഈ ആഴ്ചയും ഉച്ച ഭക്ഷണം വിളമ്പുന്നതിനും, കുട്ടികളെ സ്കൂൾ ബസിൽ കയറ്റി വിടാനും സാധിച്ചു.

No comments:

Post a Comment