Saturday, 17 November 2018

WEEKLY REFLECTION (14.11.2018 - 16.11.2018)

ഈ ആഴ്ചയിൽ മൂന്നു ദിവസം ആണ് ഞങ്ങൾ സ്കൂളിൽ ചിലവഴിച്ചത്.  നവംബർ 14 ന് ആണ് സ്കൂളിൽ എത്തിച്ചേർന്നത്. അന്നേ ദിവസം ശിശു    ദിനത്തോട് അനുബന്ധിച്ചു പ്രത്യേകം അസംബ്ലി സ്കൂളിൽ ക്രമീകരിച്ചിരുന്നു. ചിത്രരചന മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡ പുനലൂർ ശാഖ മാനേജർ സമ്മാനം നൽകി. ആദ്യ ദിവസം ഉച്ച വരെ ആണ് സ്കൂളിൽ ചിലവഴിച്ചത്. ഉച്ചക്ക് ശേഷം ഞങ്ങൾക്ക് കോളജിൽ എത്തണം എന്ന് ഞങ്ങൾക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നു.
             ശേഷമുള്ള ദിവസങ്ങളിൽ 8c, 9A, 9B,  എന്നീ ക്ലാസ്സുകളിൽ ബയോളജിയും, 9B യിൽ ഐ. ടി. തിയറിയും പഠിപ്പിക്കാൻ അവസരം ലഭിച്ചു. ഈ ആഴ്ചയിൽ ഞാൻ 9B യിൽ ലെസ്സൺ പ്ലാനിന്റെ ക്ലാസ്സ്‌ എടുത്തു.  ചാർട്ട്,  ആക്ടിവിറ്റി കാർഡ്, വീഡിയോ, ചിത്രങ്ങൾ ഉപയോഗിച്ച് ആണ് ക്ലാസ്സ്‌ എടുത്തത്. എടുത്ത ക്ലാസുകൾ എനിക്ക് സംതൃപ്തി തന്നിരുന്നു.
             കൂടാതെ തന്നെ 5, 6,7 എന്നീ  ക്ലാസ്സുകളിൽ അല്ലാതെ കയറാനും അവസരം ലഭിച്ചു. ഈ ആഴ്ചയിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആയുള്ള  'ശ്രദ്ധ '  യുടെ ക്ലാസ്സ്‌ എടുക്കുന്നതിനും അവസരം ലഭിച്ചു. ഈ ആഴ്ചയിൽ കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പി കൊടുക്കാനും,  കുട്ടികളെ സ്കൂൾ ബസിൽ കയറ്റി വിടാനും അവസരം ലഭിച്ചു. ഈ ആഴ്ചയിൽ നാല് ലെസ്സൺ പ്ലാൻ തീർക്കുവാൻ എനിക്ക് സാധിച്ചു.

No comments:

Post a Comment