Tuesday, 15 January 2019

INNOVATIVE WORK - 2

എട്ടാം ക്ലാസ്സിന്റെ വൈവിധ്യം നിലനിൽപ്പിനു എന്ന പാഠഭാഗവുമായായി ബന്ധപ്പെട്ടു ഭക്ഷ്യ ശൃംഖല, ഇക്കോളജി, ആവാസവ്യവസ്ഥാ, ജീവിയഘടകങ്ങൾ, അജീവിയഘടകങ്ങൾ, എന്നീ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കാർട്ടൂൺ ആണ് ഇന്നോവടിവ് വർക്ക്‌ -2. സാറ്റേൺ റിബ്ബൺ കൊണ്ട് അലങ്കരിച്ച ഗ്ലിറ്റർ പേപ്പർ കൊണ്ടുള്ള ഒരു ബുക്ക്‌ ആണ് പ്ര ത്യക്ഷത്തിൽ. അതിനുള്ളിൽ എത്ര മനോഹരം ഈ പ്രകൃതി എന്ന് പേരുള്ള ഒരു കാർട്ടൂൺ ആണ്. മണ്ണാങ്കട്ടയും, കരീലയും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരെ കൂടാതെ സസ്യങ്ങൾ, സൂര്യൻ, പുൽച്ചാടി, തവള, കഴുകൻ, എന്നിവരാണ് മാറ്റുകഥാപാത്രങ്ങൾ.











INNOVATIVE WORK - 1


ഒൻപതാം ക്ലാസിന്റെ ചലനത്തിന്റ ജീവശാസ്ത്രം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചലനം മറ്റു ജീവികളിൽ എന്ന ആശയം ഉൾക്കൊണ്ടാണ് ഇന്നൊവേറ്റീവ് വർക്ക്‌ -1.കറുപ്പും  ഓറഞ്ചും ചേർന്ന ഒരു കാർഡ് പച്ച നിറത്തിലുള്ള ലെറ്റർ കവറിൽ  ആണ് പ്രത്യക്ഷത്തിൽ. പ്ര ത്യക്ഷത്തിൽ ഒരു പേഴ്‌സ് പോലെയാണ്. മുകളിൽ നിന്നും താഴേയ്ക്ക് ആണ് ഓരോന്നും തുറക്കുന്നത്. ഒന്നാമത്തെ നിരയിൽ ജീവിയെ കുറിച്ചും, രണ്ടാമത്തെ നിരയിൽ അതിനെ ചലനത്തിന് സഹായിക്കുന്നത് ആരാണെന്നും, മൂന്നാമത്തെ നിരയിൽ അതിന്റെ പ്രത്യേ കഥയുമാണ്  പറഞ്ഞരിക്കുന്നത്.  ഓരോന്നും വ്യത്യസ്ത നിറത്തിലും, വ്യത്യസ്ത രീതിയിലുമാണ് രൂപകലന ചെയ്തിരിക്കുന്നത്, ഇവ ഓരോന്നും നോക്കുന്നതിലൂടെ അമീബ, പാരമീസിയം, മണ്ണിര, എന്നിവയുടെ ചലനം എങ്ങനെ ആണെന്ന് മനസിലാക്കുവാൻ സാധിക്കും. ശേഷം ഓരോന്നും മടക്കി മടക്കി പേഴ്‌സ് രൂപത്തിൽ ആക്കിയതിനു ശേഷം സാറ്റേൺ റിബ്ബൺ ഉപയോഗിച്ച് കെട്ടും






Sunday, 13 January 2019

EXTENSION ON AGRICULTURE

കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിസരത്ത് പച്ചക്കറിയുടെ വിത്തുകൾ നടിക്കുകയുണ്ടായി







WEEKLY REFLECTION (7.012019 - 11.01.2019)

ടീച്ചിംഗ് പ്രാക്ടിസിന്റെ അവസാന ആഴ്ചയും അങ്ങനെ അവസാനിച്ചു. വളരെ  നല്ല അനുഭവങ്ങളാണ് സ്കൂളിൽ നിന്നും ലഭിച്ചത്. ഈ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് എനിക്ക് സ്കൂളിൽ എത്തിച്ചേരുവാൻ സാധിച്ചത്. രണ്ടു ദിവസം ഭാരത് ബന്ദ് ആയിരുന്നതിനാൽ ക്ലാസ്സ്‌ ഇല്ലായിരുന്നു. രണ്ട് ദിവസം കാലിന് സുഖമില്ലാത്തതിനാൽ എനിക്ക് സ്കൂളിൽ പോകുവാൻ സാധിച്ചില്ല. ഈ ആഴ്ചയിൽ 8, 9, എന്നീ ക്ലാസ്സുകളിൽ ബയോളജി പഠിപ്പിച്ചു. പച്ചക്കറിത്തോട്ടത്തിൽ ഭാഗമായി കുട്ടികളെ കൊണ്ട് സ്കൂൾ പരിസരത്തു പയർ വിത്തുകൾ നടീക്കുകയും ചെയ്തു. അവസാന ദിവസമായ വെള്ളിയാഴ്ച ശ്രീ ദേവി ടീച്ചർ എല്ലാവരെയും വിളിച്ചു യാത്രയയപ്പു നൽകി . ടീച്ചിംഗ് പ്രാക്ടിസിന്റെ ഓരോ ദിനവും വളരെ പെട്ടന്ന് തന്നെ കടന്നു പോയി.

Sunday, 6 January 2019

WEEKLY REFLECTION (31.12.2018 - 4.01.2019)

ടീച്ചിംഗ് പ്രാക്ടിസിന്റെ ആറാമത്തെ ആഴ്ച കൂടി അങ്ങനെ അവസാനിച്ചു. ഈ ആഴ്ചയിൽ മൂന്ന് ദിവസം ആണ് ക്ലാസ്സ്‌ ഉണ്ടായിരുന്നത്. വളരെ നല്ല അനുഭവങ്ങളാണ് ഈ ആഴ്ചയും ലഭിച്ചത്. ഈ ആഴ്ചയിൽ 8, 9 എന്നീ ക്ലാസ്സുകളിൽ ക്രിസ്മസ് പരീക്ഷയുടെ പേപ്പർ കൊടുക്കുന്നതിനു അവസരം ലഭിച്ചു. കൂടാതെ തന്നെ ഡയഗ്നോസ്റ്റിക് ടെസ്റ്റിന്റെ ഭാഗമായുള്ള റെമഡിയൽ ക്ലാസ്സ്‌ എടുക്കുകയും ചെയ്തു.
                   1/1/2019 ൽ സ്കൂൾ കുട്ടികൾക്ക് ട്രാഫിക് ബോധവത്കരണ ക്ലാസ്സ്‌ നടത്തുകയും, റോഡ് സുരക്ഷാ ക്ലബിന്റെ ഉത്ഘാടനം നടത്തുകയും ചെയ്തു.
                    4/1/2019  ൽ 9B,  യിലെ കുട്ടികൾക്ക്  അച്ചീവ്‌മെന്റ് ടെസ്റ്റ്‌ നടത്തുകയും ചെയ്തു. ഈ ആഴ്ചയിൽ അഞ്ചു ലെസ്സൺ പ്ലാനുകൾ തീർക്കുവാൻ എനിക്ക് സാധിച്ചു. ആറാമത്തെ ആഴ്ച ആയപ്പോൾ മുപ്പതു ലെസ്സൺ പ്ലാനുകളും ഞാൻ തീർത്തു.

Wednesday, 2 January 2019

EXTENSION WORK ON ROAD SAFETY

1/01/2019 ൽ കുട്ടികൾക്കായി റോഡ് സുരക്ഷബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയുണ്ടായി. കൂടാതെ തന്നെ റോഡ് സുരക്ഷ ക്ലബിൻറെ ഉത്ഘാടനവും നടത്തി.





Sunday, 16 December 2018

WEEKLY REFLECTION (10/12/2018)


ഈ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് സ്കൂളിൽ ചിലവഴിച്ചത്. സ്കൂളിൽ ക്രിസ്മസ് പരീക്ഷ ആയതിനാൽ തുടർന്നുള്ള ദിവസങ്ങളിൽ എല്ലാവരും കോളേജിൽ ചെല്ലണം എന്ന് നിർദ്ദേശം ലഭിച്ചു. ഈ ആഴ്ചയിൽ " കൗമാരക്കാരിലെ പ്രശ്നങ്ങൾ "  എന്ന വിഷയവുമായി ബന്ധപ്പെട്ട്  കോൺസയന്റിസഷൻ  പ്രോഗ്രാം നടത്തുകയുണ്ടായി. കൂടാതെ തന്നെ ഈ ആഴ്ചയിൽ കുട്ടികളെ പേപ്പറും ചാർട്ടും ഉപയോഗിച്ച് പൂക്കളും, ക്രിസ്മസ് കാർഡും നിർമിക്കാൻ പഠിപ്പിക്കുകയും ചെയ്തു