Wednesday, 1 August 2018

WEEKLY REFLECTION (24. 07. 2018-28. 07. 2018)

ടീച്ചിംഗ് പ്രാക്ടിസിന്റെ ഒരു ആഴ്ച കൂടി അങ്ങനെ      അവസാനിച്ചു. ദിവസങ്ങൾ വളരെ വേഗം കടന്നു പോകുന്നു. ഈ ആഴ്ചയും വളരെ നല്ല അനുഭവങ്ങൾ ആണ് ലഭിച്ചത്.
           ഈ ആഴ്ച 9A,  9B, 8C എന്നീ ക്ലാസ്സുകളിൽ ബയോളജി പഠിപ്പിക്കാനും,  8A ൽ ഇംഗ്ലീഷ് പഠിപ്പിക്കുവാനും എനിക്ക് അവസരം ലഭിച്ചു.
          24. 07. 2018 ൽ വിളക്കുടി  ആവണീശ്വരം  സ്കൂളുകളിൽ പിയർ ഒബ്സർവേഷന്  പോവുകയും ചെയ്തു.  വിളക്കുടി  സ്കൂളിൽ ഹരിത, രാഖി എന്നിവരുടെ  ക്ലാസും,  ആവണീശ്വരം  സ്കൂളിൽ ഷബാന,  അഖിൽ എന്നിവരുടെ  ക്ലാസും കണ്ടു.
            25. 07. 2018 ൽ ബയോളജി എക്സാം ആയിരുന്നു. കുട്ടികൾ വളരെ നല്ല രീതിയിൽ എക്സാം എഴുതി.
              26. 07. 2018 ൽ സഹപാഠിയായ  ഷബാന ക്ലാസ്സ്‌ കാണാൻ വന്നിരുന്നു. അന്ന്  ഞാൻ 9A, 8ചുമ്മാ എന്നീ ക്ലാസ്സുകളിൽ ആണ് പഠിപ്പിക്കാൻ കയറിയത്.
            26. 07. 2018 ൽ ഞാൻ സഹപാഠിയായ  അങ്കിത യുടെ ക്ലാസ്സ്‌ ഒബ്സെർവഷൻ  നടത്തുകയും ചെയ്തു.
           ഈ ആഴ്ചയും എനിക്ക് എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു.
           27. 07. 2018 ൽ ഡോ. എ. പി. ജെ.  അബ്‌ദുൾ കലാം സാർ ന്റെ ചരമ ദിനവും, blood moon ഡേയും  ആയിരുന്നു.  ഞങ്ങൾ പ്രത്യേകം  പരിപാടി സഘടിപ്പിച്ചിരുന്നു   വളരെ നല്ല രീതിയിൽ തന്നെ അത് നടത്തുവാൻ  സാധിച്ചു.  കൂടാതെ  തന്നെ അന്നേ ദിവസം ബ്ലഡ്‌ ഗ്രൂപ്പിങ്ന്റെ  ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചിരുന്നു  അതിനും  നേതൃത്വം  നൽകുവാൻ  അവസരം ലഭിച്ചു.

No comments:

Post a Comment