Wednesday, 15 August 2018

INDEPENDENCE DAY CELEBRATION


Indepence day has been celebrated at MMTC Vilakudy. Our respected principal Sri.Balakrishnakurup sir who flagoff the celebrations.Various programmes are conducted by students.






Sunday, 12 August 2018

WEEKLY REFLECTION (6. 08 2018-10. 08. 2018)

ടീച്ചിംഗ് പ്രാക്ടിസിന്റെ എട്ടാമത്തെ ആഴ്ചയും അങ്ങനെ അവസാനിച്ചു. ഈ ആഴ്ചയിൽ രണ്ടു ദിവസം ക്ലാസ്സ്‌ ഇല്ലായിരുന്നു. ഈ ആഴ്ചയിൽ 9A, 9B, 8C, എന്നീ ക്ലാസ്സുകളിൽ ബയോളജി പഠിപ്പിക്കാൻ അവസരം ലഭിച്ചു. ഓണ പരീക്ഷ വരെ ഉള്ള ഭാഗങ്ങൾ തീർക്കാൻ എനിക്ക് സാധിച്ചു.
               10. 08. 2018 ൽ കോളേജിൽ നിന്നും ടീച്ചർ ക്ലാസ്സ്‌ ഒബ്സർവേഷന് വന്നു. ആ സമയം ഞാൻ 9B ൽ ഹൃദയം എന്ന ഭാഗമാണ് ഞാൻ പഠിപ്പിച്ചത്. ടീച്ചർ ക്ലാസ്സിനെ കുറിച്ച് നല്ല അഭിപ്രായം ആണ് പറഞ്ഞത്. ടീച്ചർ ആദ്യ തവണ വന്നതിനേക്കാൾ നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട് എന്ന് പറഞ്ഞു.  അത് കേട്ടപ്പോൾ മനസിന്‌ വളരെയധികം സന്തോഷം തോന്നി.

Sunday, 5 August 2018

WEEKLY REFLECTION (31. 07. 2018- 3. 08. 2018)

ടീച്ചിംഗ് പ്രാക്ടിസിന്റെ ആണ് ഏഴാമത്തെ ആഴ്ചയും അങ്ങനെ അവസാനിച്ചു. ഈ ആഴ്ചയിൽ ഞാൻ 9A,  9B,  9C,  8 C എന്നീ ക്ലാസ്സുകളിൽ ബയോളജി പഠിപ്പിക്കാനും,  8A, 8B, എന്നീ ക്ലാസ്സുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുവാനും,  5A, 6C,  7B, എന്നീ ക്ലാസ്സുകളിൽ അല്ലാതെയും കയറി.  
         9C ൽ ഞാൻ പഠിപ്പിച്ചപ്പോൾ സഹപാഠിയായ അജിത ക്ലാസ്സ്‌ ഒബ്സർവ് ചെയ്യാനായി വന്നു.
         ഈ ആഴ്ച 9B യിലെ കുട്ടികളെ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമിൽ കൊണ്ട് പോവുകയും ചെയ്തു.
         1-8-2018 ൽ   8C ക്ക് ബയോളജി എക്സാം നടത്തി.
         3-8-2018 ൽ ശ്രീദേവി ടീച്ചറിന്റെ നിർദ്ദേശ പ്രകാരം ബയോളജി ലാബ് ക്ലീൻ ചെയ്യുകയും ചെയ്തു.
         ഈ ആഴ്ചയും ഓഫീസ് റെക്കോർഡ് എഴുതുകയുണ്ടായി.  ഈ ആഴ്ചയും വളരെ നല്ല അനുഭവങ്ങൾ ആണ് ലഭിച്ചത്‌.

Wednesday, 1 August 2018

WEEKLY REFLECTION (24. 07. 2018-28. 07. 2018)

ടീച്ചിംഗ് പ്രാക്ടിസിന്റെ ഒരു ആഴ്ച കൂടി അങ്ങനെ      അവസാനിച്ചു. ദിവസങ്ങൾ വളരെ വേഗം കടന്നു പോകുന്നു. ഈ ആഴ്ചയും വളരെ നല്ല അനുഭവങ്ങൾ ആണ് ലഭിച്ചത്.
           ഈ ആഴ്ച 9A,  9B, 8C എന്നീ ക്ലാസ്സുകളിൽ ബയോളജി പഠിപ്പിക്കാനും,  8A ൽ ഇംഗ്ലീഷ് പഠിപ്പിക്കുവാനും എനിക്ക് അവസരം ലഭിച്ചു.
          24. 07. 2018 ൽ വിളക്കുടി  ആവണീശ്വരം  സ്കൂളുകളിൽ പിയർ ഒബ്സർവേഷന്  പോവുകയും ചെയ്തു.  വിളക്കുടി  സ്കൂളിൽ ഹരിത, രാഖി എന്നിവരുടെ  ക്ലാസും,  ആവണീശ്വരം  സ്കൂളിൽ ഷബാന,  അഖിൽ എന്നിവരുടെ  ക്ലാസും കണ്ടു.
            25. 07. 2018 ൽ ബയോളജി എക്സാം ആയിരുന്നു. കുട്ടികൾ വളരെ നല്ല രീതിയിൽ എക്സാം എഴുതി.
              26. 07. 2018 ൽ സഹപാഠിയായ  ഷബാന ക്ലാസ്സ്‌ കാണാൻ വന്നിരുന്നു. അന്ന്  ഞാൻ 9A, 8ചുമ്മാ എന്നീ ക്ലാസ്സുകളിൽ ആണ് പഠിപ്പിക്കാൻ കയറിയത്.
            26. 07. 2018 ൽ ഞാൻ സഹപാഠിയായ  അങ്കിത യുടെ ക്ലാസ്സ്‌ ഒബ്സെർവഷൻ  നടത്തുകയും ചെയ്തു.
           ഈ ആഴ്ചയും എനിക്ക് എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു.
           27. 07. 2018 ൽ ഡോ. എ. പി. ജെ.  അബ്‌ദുൾ കലാം സാർ ന്റെ ചരമ ദിനവും, blood moon ഡേയും  ആയിരുന്നു.  ഞങ്ങൾ പ്രത്യേകം  പരിപാടി സഘടിപ്പിച്ചിരുന്നു   വളരെ നല്ല രീതിയിൽ തന്നെ അത് നടത്തുവാൻ  സാധിച്ചു.  കൂടാതെ  തന്നെ അന്നേ ദിവസം ബ്ലഡ്‌ ഗ്രൂപ്പിങ്ന്റെ  ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചിരുന്നു  അതിനും  നേതൃത്വം  നൽകുവാൻ  അവസരം ലഭിച്ചു.