Saturday, 30 June 2018

WEEKLY REFLECTION (25. 06. 2018- 29. 06. 2018)

ടീച്ചിങ് പ്രാക്ടിസിന്റെ രണ്ടാമത്തെ ആഴ്ചയ്ക്കു തുടക്കമായി. ഓരോ ദിവസം കഴിയുമ്പോഴും പുതിയ അനുഭവങ്ങൾ ആണ് ലഭിക്കുന്നത്. മനസിന്‌ ആത്മവിശ്വാസവും വർധിച്ചു വരും.
        ഈ ആഴ്ച ഞാൻ 8A, 8C, 9A, 9B, എന്നി ക്ലാസ്സുകളിൽ ബിയോളജിയും, ഇംഗ്ലീഷും പഠിപ്പിക്കാൻ കയറി. കൂടാതെ തന്നെ 5A,6B,7A, എന്നി ക്ലാസ്സുകളിൽ  കയറാനും അവസരം ലഭിച്ചു.
        സ്കൂളിൽ 26.06.2018 ൽ ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു പ്രത്യേകം അസംബ്‌ളി ക്രമീകരിച്ചിരുന്നു. അതിൽ കുട്ടികൾ നിരവധി പരിപാടികൾ അവതരിപ്പിച്ചു.  അസംബ്ലയിൽ ഞാൻ എഴുതിക്കൊടുത്ത പ്രതിജ്ഞയും, സന്ദേശവും ആണ് വായിച്ചത്. അത് മനസിന്‌  വളരെ സന്തോഷം നൽകി.
          27. 06. 2018 ൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച് ഉപന്യാസ രചന മത്സരം ഉണ്ടായിരുന്നു.  അതിൽ കുട്ടികളെ ക്രമീകരിക്കുവാനും, ശ്രദ്ധിക്കുവാനും, നല്ല ഉപന്യാസം തിരഞ്ഞെടുക്കുവാനും അവസരം ലഭിച്ചു.
          28. 06. 2018 ൽ പി. റ്റി.  എ.  മീറ്റിംഗ് ആയിരുന്നു.  അന്നേ ദിവസം കുട്ടികളുടെ രക്ഷിതാക്കൾ  വന്ന് സംസാരിക്കുകയും ചെയ്യ്തു.
             29.06.2018 ൽ കോളേജിൽ നിന്നും ടീച്ചർ ഒബ്സർവേഷന് വരികയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

No comments:

Post a Comment