Monday, 25 June 2018

WEEKLY REFLECTION

മൂന്നാം സെമസ്റ്റർ B. Ed പഠനത്തിന്റെ ഭാഗമായി ചെമ്മന്തൂർ ഹൈ സ്കൂൾ ആണ് ടീച്ചിങ് പ്രാക്ടിസിനു ആയി  എനിക് ലഭിച്ചത്‌. ഞങ്ങൾ 9 പേർ അടങ്ങുന്ന സംഘമാണ് പഠിപ്പിക്കുന്നതിന് ആയി എത്തിയത്. ഇൻഡക്ഷൻ പ്രോഗ്രാമിനും എനിക് ചെമ്മന്തൂർ ഹൈ സ്കൂൾ തന്നെയ്യാണ് ലഭിച്ചത്.
            പഠിച്ച സ്കൂളിൽ തന്നെ പഠിപ്പിക്കാൻ അവസരം ലഭിച്ചത് എന്റെ ജീവിതത്തിലേ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. ഞാൻ ഇരുന്നു പഠിച്ച ക്ലാസ്സ്‌ മുറിയിൽ എനിക്കു പഠിപ്പിക്കാൻ ഒരു ഭാഗ്യം ലഭിച്ചു. കൂടാതെ തന്നെ എന്നെ  പഠിപ്പിച്ച ടീച്ചേർസ് എന്നെ  ടീച്ചർ എന്നു വിളിക്കുന്നത്‌ മനസിന്‌ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവമാണ്.
           എനിക്ക് 9A,  9B.  8C,  എന്നീ ക്ലാസ്സുകളിൽ ബയോളജി പഠിപ്പിക്കാനും,  8A യിൽ ഇംഗ്ലീഷ് പഠിപ്പിക്കുവാനും അവസരം ലഭിച്ചു.
                      ഇൻഡക്ഷൻ പ്രോഗ്രാമിന് വന്നത് കൊണ്ട് എല്ലാ കുട്ടികളും വളരെ സ്നേഹത്തോടെ ആണ് പെരു മാറിയതു.  
          പഠിപ്പിക്കുന്ന കാര്യങ്ങൾ മനസിലാക്കുകയും ചോദ്യങ്ങൾക്കു ഉത്തരം നൽകുകയും ചെയ്യ്തു.
       21.06 2018, ൽ യോഗാ  ദിനത്തിനോട് അനുബന്ധിച് പ്രത്യേക പരുപാടി നടത്തുന്നതിന് ഞങ്ങൾക്ക് അവസരം ലഭിച്ചു. കുട്ടികളെ കൊണ്ട്  വിവിധ യോഗാ മുറകൾ അഭ്യസിപ്പിക്കുകയും ചെയ്യ്തു.
         കുട്ടികൾക്ക് ഉച്ചഭക്ഷണം വിളിമ്പുന്നതിനുള്ള അവസരം ലഭിക്കുകയുണ്ടായി. പിന്നീട് വൈകുന്നേരം കുട്ടികളെ സ്കൂൾ ബസിൽ കയറ്റി വിടുന്നതിനുള്ള ചുമതലയും ഞങ്ങൾക്ക് ലഭിക്കയ്കയുണ്ടായി.
      9B, ൽ ജീവശാസ്ത്രത്തിന്റെ ഒന്നാമത്തെ പാഠം പഠിപ്പിക്കുകയുണ്ടായി.  കുട്ടികളിൽ നിന്നും നല്ലൊരു പ്രതികരണമാണ് ലഭിച്ചത്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരം പറഞ്ഞു.
         പിന്നീട് 8C, യിൽ മൈക്രോസ്കോപ്പിനെ കുറിച്ച് പഠിപ്പിക്കുകയും, സ്ലൈഡ് നിർമ്മിച്ച് ഓരോ കുട്ടിയെയും കാണിക്കുകയും ചെയ്തു.
         8A യിൽ ഇംഗ്ലീഷ് പാഠഭാഗം പഠിപ്പിക്കാൻ അവസരം ലഭിച്ചു. കുട്ടികൾ എല്ലാം തന്നെ കഥ ആകാംഷയോടെ കേട്ടിരുന്നു.  ചോദ്യം ചോദിക്കുമ്പോൾ ഉത്തരം നൽകുകയും ചെയ്തു.
        6,7 ക്ലാസ്സുകളിൽ കയറുവാനും കുട്ടികളെ കൊണ്ട് പാട്ട് പാടിക്കുവാനും, ചിത്രങ്ങൾ വരാക്കുവാനും, കളികൾ നടത്തുവാനും അവസരം ലഭിച്ചു.

No comments:

Post a Comment