Sunday, 8 July 2018

WEEKLY REFLECTION (2.07. 2018- 6. 07. 2018)

ടീച്ചിങ് പ്രാക്ടിസിന്റെ മൂന്നാമത്തെ ആഴ്ചയും അവസാനിച്ചു.
             ഓരോ ദിവസവും ഓരോ അനുഭവങ്ങൾ ആണ് തരുന്നത്.  ദിവസങ്ങൾ പെട്ടന്ന് കടന്നു പോകുന്ന പോലെ ഒരു തോന്നൽ.
        ഈ ആഴ്ചയിൽ രണ്ടു ദിവസം സമരം കാരണം ക്ലാസുകൾ ഉണ്ടായിരുന്നില്ല.
           ഓരോ അവധി വരുമ്പോൾ പേടിയാ, കാരണം      പഠിപ്പിച്ചു തീരാൻ പറ്റുമോ എന്ന് ഒരു തോന്നൽ.
               ഈ ആഴ്ച ഞാൻ 8C, 9A, 9B, എന്നീ ക്ലാസ്സുകളിൽ ബയോളജി പഠിപ്പിക്കാനും,  8B ക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിക്കുവാനും അവസരം ലഭിച്ചു.  കൂടാതെ തന്നെ 6A, 7A, എന്നീ ക്ലാസ്സുകളിൽ അല്ലാതെയും കയറാൻ അവസരം ലഭിച്ചു.
       കുട്ടികൾക്കായുള്ള യൂണിഫോം റെഡി ആക്കുന്നതിനുള്ള ചുമതല കൂടി ഇപ്പോൾ ഞങ്ങൾക്ക് ആണ്.
            വായന ദിനത്തിന്റെ ഭാഗം ആയുള്ള ക്വിസ് പ്രോഗ്രാം ഓരോ ക്ലാസ്സുകളിൽ ആയി നടത്തി.  9B ൽ ആയിരുന്നു എനിക്ക് ക്വിസ് പ്രോഗ്രാമിന്റെ
 ചുമതല.
            അങ്ങനെ ടീച്ചിങ് പ്രാക്ടിസിന്റെ ഒരു ആഴ്ച കൂടി അവസാനിച്ചു.

No comments:

Post a Comment