Wednesday, 25 July 2018

WEEKLY REFLECTION (17. 07. 2018 - 21. 07. 2018)

ടീച്ചിംഗ് പ്രാക്ടിസിന്റെ ഒരു ആഴ്ച കൂടി അവസാനിച്ചു.  വളരെ നല്ല അനുഭവങ്ങൾ ആണ് ഈ ആഴ്ച ലഭിച്ചത്.  ഈ ആഴ്ചയിൽ രണ്ടു ദിവസം ക്ലാസ്സ്‌ ഇല്ലായിരുന്നു. മഴ കാരണം തിങ്കളാഴ്ച്ചയും,  വിദ്യാഭ്യാസ ബന്ദ് കാരണം വ്യാഴാഴ്ചയും  അവധിയായിരുന്നു.
                ഈ ആഴ്ചയിൽ 9A,  9B, 8C,  ക്ലാസ്സുകളിൽ ബയോളജി പഠിപ്പിക്കാനും,  8A,  8B,  ക്ലാസ്സുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുവാനും കയറി. ഈ ആഴ്ചയിൽ 8C യുടെ ബയോളജി ഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ സാധിച്ചു. കൂടാതെ തന്നെ 9A, 9B, ക്ലാസ്സുകളിൽ ബയോളജിയുടെ രണ്ടു പാഠങ്ങൾ പഠിപ്പിച്ചു തീർക്കുകയും, മൂന്നാമത്തെ പാഠം തുടങ്ങുകയും ചെയ്യ്തു.
           ഈ ആഴ്ച കുട്ടികളുടെ യൂണിറ്റ് ടെസ്റ്റ്‌ എക്സാം ആയിരുന്നതിനാൽ ഉച്ച കഴിഞ്ഞുള്ള രണ്ടു പിരീഡുകൾ എക്സാം ഡ്യൂട്ടി ആയിരുന്നു.  
               ബുധനാഴ്ച  എന്റെ സഹപാഠിയായ ഹരിത എന്റെ ക്ലാസ്സ്‌ കാണുവാനായി വന്നു.  നല്ല അഭിപ്രായം ആണ് ക്ലാസ്സിനെ കുറിച്ച് ഹരിത പറഞ്ഞത്.
           ശനിയാഴ്ച്ച ക്ലാസ്സ്‌ ഉണ്ടായിരുന്നു.  തിങ്കളാഴ്ചത്തെ ടൈം ടേബിൾ ആയിരുന്നു.

Saturday, 14 July 2018

WEEKLY REFLECTION (9. 7. 2018- 13. 7. 2018)


              ഈ ആഴ്ച അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും വളരെ നല്ല പെരുമാറ്റമാണ് ലഭിച്ചത്.
            ഈ ആഴ്ച എനിക്ക് 8 C,  9A,  9 B,  എന്നീ ക്ലാസ്സുകളിൽ ബയോളജി പഠിപ്പിക്കാനും,  8 A ൽ ഇംഗ്ലീഷ് പഠിപ്പിക്കുവാനും അവസരം ലഭിച്ചു.   കൂടാതെ തന്നെ 6A, 7A, എന്നീ ക്ലാസ്സുകളിൽ അല്ലാതെയും കയറാൻ അവസരം ലഭിച്ചു.
             ഈ ആഴ്ചയും കുട്ടികൾക്കായുള്ള യൂണിഫോം കൊടുക്കാൻ ക്ലാസ്സ്‌ ഇല്ലാത്ത സമയം  ഉപയോഗിച്ചു.
                  ഈ ആഴ്ച 9A, 8C, എന്നീ ക്ലാസ്സുകളിലെ കുട്ടികളെ പി. ടി.  ക്ക് വിടാനും അവസരം ലഭിച്ചു .
              കൂടാതെ തന്നെ 9A ൽ ഹിന്ദി നോട്ട് എഴുതി കൊടുക്കാനും അവസരം ലഭിച്ചു.  യൂണിറ്റ് ടെസ്റ്റ്‌നു  വേണ്ട ചോദ്യ പേപ്പർ  തയ്യാർ ആക്കാനുള്ള ചുമതലയും ഞങ്ങൾക്ക് ലഭിച്ചു.
              കൂടാതെ തന്നെ ഓഫീസ് റെക്കോർഡ് എഴുതുന്നതിനും അവസരം ലഭിച്ചു.

Sunday, 8 July 2018

WEEKLY REFLECTION (2.07. 2018- 6. 07. 2018)

ടീച്ചിങ് പ്രാക്ടിസിന്റെ മൂന്നാമത്തെ ആഴ്ചയും അവസാനിച്ചു.
             ഓരോ ദിവസവും ഓരോ അനുഭവങ്ങൾ ആണ് തരുന്നത്.  ദിവസങ്ങൾ പെട്ടന്ന് കടന്നു പോകുന്ന പോലെ ഒരു തോന്നൽ.
        ഈ ആഴ്ചയിൽ രണ്ടു ദിവസം സമരം കാരണം ക്ലാസുകൾ ഉണ്ടായിരുന്നില്ല.
           ഓരോ അവധി വരുമ്പോൾ പേടിയാ, കാരണം      പഠിപ്പിച്ചു തീരാൻ പറ്റുമോ എന്ന് ഒരു തോന്നൽ.
               ഈ ആഴ്ച ഞാൻ 8C, 9A, 9B, എന്നീ ക്ലാസ്സുകളിൽ ബയോളജി പഠിപ്പിക്കാനും,  8B ക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിക്കുവാനും അവസരം ലഭിച്ചു.  കൂടാതെ തന്നെ 6A, 7A, എന്നീ ക്ലാസ്സുകളിൽ അല്ലാതെയും കയറാൻ അവസരം ലഭിച്ചു.
       കുട്ടികൾക്കായുള്ള യൂണിഫോം റെഡി ആക്കുന്നതിനുള്ള ചുമതല കൂടി ഇപ്പോൾ ഞങ്ങൾക്ക് ആണ്.
            വായന ദിനത്തിന്റെ ഭാഗം ആയുള്ള ക്വിസ് പ്രോഗ്രാം ഓരോ ക്ലാസ്സുകളിൽ ആയി നടത്തി.  9B ൽ ആയിരുന്നു എനിക്ക് ക്വിസ് പ്രോഗ്രാമിന്റെ
 ചുമതല.
            അങ്ങനെ ടീച്ചിങ് പ്രാക്ടിസിന്റെ ഒരു ആഴ്ച കൂടി അവസാനിച്ചു.